മൂല്യ ശിക്ഷകര്‍ ദൈവത്തിന് ദൂതന്മാര്
മത്സരിചീടുന്നു സ്ത്രീയെ തരാം താഴ്ത്താന്‍
പുരുഷന്റെ തെറ്റുകള്‍ മൂടി വെചീടുവാന്
കപട സദാചാര കണ്ണാടിയാല്‍ ജനം
പെണ്ണിന്റെ ചെയ്തിയെ തെറ്റെന്നു കാണുന്നു
മതവും , പുരാണ ഗ്രന്ഥഅങ്ങളും പോരാഞ്ഞു
ശാസ്ത്രത്തെയും വളച്ചൊടിചീടുന്നു
ആകാശ-ബഹിരകാശത്തിന് ഉയരങ്ങള്‍
പുരുഷനൊപ്പം കടന്നെതും വനിതയെ
അബലയായ് വീട്ടിന്ടെ കോണില്‍ തളച്ചീടാന്‍
വെമ്പല്‍ കൊള്ളൂ ന്നതെന്തിനീ അധമന്മാര്
കാമാര്ത്തരാം മൃഗങ്ങള്‍ പതിയിരിക്കുന്നൊരു
നഗര വനത്തില്‍ വസിക്കും മാന്‍ പേടയെ
ക്രൂരമായി വേട്ടയാടി ഭക്ഷിച്ചു രസിച്ചിട്ടു
ഒളിക്കാന്‍ കഴിയാത്തോളെ പഴിക്കുന്നതോ ശരി ?
പണ്ടൊരു പര പുരുഷ ദൃഷ്ടി ദോഷം പെട്ട
പെണ്ണിന് രക്തക്കറ പുരണ്ടൊരു പരശുവിന്
വരദാനമാം മണ്ണില്‍ പെണ്ണായി പിറന്നോള്ക്ക്
നീതി കൊടുക്കുവാന്‍ നൂറ്റാണ്ടുകള്ക്കാകുമോ ?