Monday, November 15, 2010

പൊന്നോമന

കരിമിഴിയില്‍ കൌതുകവും
കൈവിരലില്‍ കുസൃതികളും
കളമൊഴിയില്‍  കൊഞ്ചി വരും
കളിപ്പാവ  കുഞ്ഞു വാവ

പൂവിതളാം  നിന്‍  കവിളില്‍
ഇള  മഞ്ഞിന്‍  തുള്ളികളോ
ചിരി മാഞ്ഞൊരു  ചെന്ചോടിയില്‍
 അലിവോലും  ഗദ്ഗദമോ
 നീ  നിനയ്‌ക്കും  വിഭവങ്ങള്‍
നിനക്കുണ്ണാന്‍    സ്വാദ് ആയി      
ഉറങ്ങാനായി  താരാട്ടും
നിന്‍  പാവകുട്ടികളും   

എല്ലാം    ഞാന്‍  കൊണ്ട്  തരാം
നിന്‍  കൂടെ  കൂട്ടിരിക്കാം
മുഖ  പുഷ്പം  വിടരനായി
നെഞ്ജോരം  ഒമാനിക്കാം
കണ്ണാ നിന്‍  പുഞ്ചിരിയോ
 പൂക്കനിയെന്‍  ഇട  നെഞ്ചില്‍
എന്നും  നീ  ചിരി   ചൊരിയൂ
എന്‍  ഹൃദയത്തിന്‍  വിഷുക്കണിയായി    

No comments:

Post a Comment