ഒരു അടിപൊളി യാത്ര കഴിഞ്ഞു തിരിചെത്തിയപ്പോഴാണ് ഇനി ഒരു യാത്രാവിവരണം ആയാലോ എന്ന ആശയം മനസ്സില്‍ ഉദിച്ചത്.
പത്തു പേരടങ്ങിയ ഒരു സാമാന്യം വലിയ സംഘമായിരുന്നു ഞങ്ങളുടേത്.
അഞ്ചു കുടുംബങ്ങള്‍ -ഹര്‍ഷ &സുബിത് ,ശ്രീജിത്ത് & ആതിര ,വീണ & സുബ്ബു ,രാധിക,സംയുക്ത & ഭദ്രന്‍ ചേട്ടന്‍ ,പിന്നെ ഞങ്ങളും (സുനിത ,വിജയ് & മനുകുട്ടന്‍ ).തലേ ദിവസം കാലേ കൂടി എല്ലാരും രോസ്വില്ലിലെത്തി.പിറ്റെന്നത്തെക്കുള്ള ഭക്ഷണം എല്ലാരും ചേര്‍ന്ന് പാകം ചെയ്തു . ഞൊടിയിടയില്‍ ഇഡലിയും, ഉപ്പുമാവും പുളിയോഗുരവും റെടിയായി.പിറ്റേന്ന് പത്തു മണിയായപ്പോള്‍ ഞങ്ങള്‍ അവിടെ നിന്ന് തിരിച്ചു.കുറച്ചു ദൂരം ചെന്നപ്പോഴാണ് വിനുഎട്ടന്‍ ക്യാമറ കാറില്‍ വെച്ച് മറന്ന കാര്യം ഓര്‍ത്തത്. പിന്നെ തിരിച്ചു പോയി അതെടുക്കാന്‍ ചെന്നപ്പോളാണ് കാര്‍ പൂട്ടാന്‍ മറന്ന കാഴ്ച ഞങ്ങള്‍ കണ്ടത്. കാറും കാറിലെ സാധനങ്ങളും നഷ്ടപെടാത്തത്തിനും തിരിച്ചു വന്നു നോക്കാന്‍ തോന്നിച്ചതിനും ഈശ്വരനോട് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങള്‍ വീണ്ടും യാത്ര ആരംഭിച്ചു .
വാശി ഏറിയ അന്താക്ഷരി മത്സരത്തിനു ശേഷം സുബ്ബു വളരെ രസകരമായ ഒരു കളി കൊണ്ട് വന്നു.എല്ലാവരും കൂടെ ഓരോ ഓരോ വാക്യങ്ങള്‍ പറഞ്ഞു ഒരു കഥ ഉണ്ടാക്കുക.ശ്രീജിത്താണ് കഥക്ക് തുടക്കമിട്ടത്. ശ്രീജിത് വിജയും കൂടെ സ്കി ചെയ്തതില്‍ നിന്ന് തുടങ്ങിയ ആ കഥ ഒരു കൊലപാതകവും , ആത്മഹത്യ ശ്രമവും പ്രണയവും നിറഞ്ഞ ഒരു ത്രില്ലെര്‍ ആയി മാറി. സഞ്ചാരികള്‍ എല്ലാരും കഥാപാത്രങ്ങള്‍ ആയി മാറി മറഞ്ഞ ആ കഥ അവസാനിച്ചപ്പോളെക്കും ഞങ്ങള്‍ ഗുല്‍ ലയ്കില്‍ എത്തിയിരുന്നു.
അവിടെ ചെന്ന് ഞങ്ങള്‍ സ്നോ മൊബയില്‍ വാടകയ്ക്കെടുത്തു .രണ്ടു സ്നോ മോബയിലുകളും നാല് സെറ്റ് സ്നോ ഗിയറും ആണ് എടുത്തത്. കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കനുള്ളവരും പിന്നെ ഗര്‍ഭിണിയായ ഹര്ഷയും കാബിനിലേക്ക് പോയപ്പോള്‍ ശ്രീജിത്ത്, ആതിര , സുബ്ബു, വീണ തുടങ്ങിയവര്‍ സ്നോ മൊബയില്‍ ഓടിക്കാന്‍ പോയി. കാബിന്‍ വളരെ വിശാലമായ ഒരു വീട് പോലെ തന്ന ആയിരുന്നു. നാല് ബെട്രൂമുകളും വലിയ ഒരു ഹാളും അടുക്കളയും ,8 പേര്‍ക്കിരിക്കാവുന്ന വലിയ ഒരു തീന്‍ മേശയും അവിടെ ഉണ്ടായിരുന്നു.അവിടെ ചെന്ന് ഞങ്ങള്‍ ഇഡലിയും ചമ്മന്തിയും ആതിര ഉണ്ടാക്കിയ സ്വാദിഷ്ടമായ സാമ്പാറും കഴിച്ചു.സ്നോ മൊബയില്‍ ചെയ്യാന്‍ പോയവര്‍ തിരിച്ചെത്തി വസ്ത്ര വിധാനങ്ങള്‍ അടുത്ത സെറ്റിനു കൈമാറി.കുട്ടികളെ മറ്റുള്ളവരെ ഏല്പിച്ചു സുനിത, വിജയും , രാധിക ,ഭദ്രനും സ്നൌമോബയില്‍ ഓടിക്കാന്‍ പോയി.അതിനു ശേഷം പല യാത്രകളിലായി എല്ലാവരും വീണ്ടും വീണ്ടും സ്നോ മോബിലിംഗ് ആസ്വദിച്ചു. ഒരിക്കല്‍ ആ യന്ത്രം സ്നൌയില്‍ കുടുങ്ങി പോയെങ്കിലും വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ അധികാരികളെ വിളിച്ചു അത് പരിഹരിക്കാന്‍ കഴിഞ്ഞു. മഞ്ഞു പെയ്യുന്നതൊന്നും വക വെയ്ക്കാതെ 70 ഇലും മറ്റും കുതിച്ചു പാഞ്ഞ ഞങ്ങള്‍ നിശ്ചിതമായ ആറു മണിക്കൂറും ഉപയോഗിച്ച ശേഷം യന്ത്രങ്ങള്‍ തിരിച്ചെല്‍പ്പി ച്ചു . അതിനു മുന്പായി രസകരമായി പോസ് ചെയ്തു ഫോട്ടോ എടുക്കാനും ഞങ്ങള്‍ മറന്നില്ല.ആതിരയെ പൊക്കി എടുത്ത ശ്രീജിത്തും ,മികച്ച യോ പോസുകള്‍ ചെയ്ത വീണ സുബ്ബുവും , മോഡേണ്‍ ശകുന്തലയായിപോസ് ചെയ്ത സുനിതയും എല്ലാവരെയും രസിപ്പിച്ചു.
വൈകുന്നേരം അവിടെ ഉള്ള ന്യൂ ഇയര്‍ പാര്‍ടിക്ക് പോകണോ എന്ന് ആലോചിച്ചെങ്കിലും പിന്നീട് എല്ലാരും കൂടെ കാബിനില്‍ തന്നെ ന്യൂ ഇയര്‍ ആഖോഷിക്കാന്‍ തീരുമാനിച്ചു. രാത്രി വൈകുന്നതു വരെ ബ്ലുഫ്ഫ് കളിക്കുകയും അതിനു ശേഷം കുറച്ചു നേരം സംസാരിച്ചിരിക്കുകയും ചെയ്തു. ഈ സമയമത്രയും പല തമാശകള്‍ പറഞ്ഞു ഭദ്രന്‍ ചേട്ടന്‍ എല്ലാവരെയും രസിപ്പിച്ചു.2011 തുടങ്ങുന്നത് ഗണപതിയെ കണി കണ്ടിട്ടാവണം എന്നാ വീണയുടെ ആഗ്രഹം കേട്ടപ്പോള്‍ എല്ലാവര്ക്കും അത് ഒരു നല്ല ഐഡിയ ആയി തോന്നി. പുതു വര്‍ഷത്തിനു ഇത്രയും നല്ല ഒരു തുടക്കം കിട്ടാനുണ്ടോ ?. 11:59 ഇന് എല്ലാവരും കണ്ണടച്ചു 12:00 മണിക്ക് വിഘ്നേശ്വരനെ കണികണ്ടു എല്ലാവരും പുതു വത്സരം ആരംഭിച്ചു. പിന്നീട് ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം ഡംബ് ശരടെസു കളിച്ചു.അതിനു ശേഷം ക്ഷീണിതരായി എല്ലാരും ഉറങ്ങാന്‍ കിടന്നു.
പിറ്റേന്ന് രാവിലെ ഫോട്ടോ സെഷനുകള്‍ ആയിരുന്നു. എല്ലാരും തണുപ്പെല്ലാം മറന്നു ജാക്കെട്ടുകള്‍ ഊരി വെച്ച് മഞ്ഞില്‍ ഫോട്ടോസെടുത്തു .അതിനു ശേഷം എല്ലാരും ക്രാഗുന്‍സിനോട് വിട പറഞ്ഞു സ്കി ഗുല്‍ രേസോര്ടിലേക്ക് തിരിച്ചു. അവിടെ രണ്ടു സ്കി കിറ്റും നാല് സ്നോ ട്യുബിംഗ് പാസും എടുത്ത ഞങ്ങള്‍ ദിവസം മുഴുവനും അവിടെ ചിലവഴിച്ചു.മഞ്ഞു മൂടിയ ഒരു കൊച്ചു കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് ഒരു ട്യുബില്‍ ഉരസി വരുന്നതാണ് ട്യുബിംഗ്. സ്കിയിംഗ് ആകട്ടെ രണ്ടു വടികളില്‍ കാലു തിരുകി കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് വരുന്നതും. ഹര്‍ഷ ഒഴിച്ചു എല്ലാരും ടുബിങ്ങിലും സ്കിയിങ്ങിലും മുഴുകിയപ്പോള്‍ അവള്‍ സംയുക്ടയെയും മനുവിനെയും നോക്കി .തണുപ്പ് വളരെ കൂടുതല്‍ ആയതിനാല്‍ അവരെ പുറത്തു കൊണ്ട് പോയെങ്കിലും വേഗം തന്നെ അകത്തു കൊണ്ട് വരേണ്ടി വന്നിരുന്നു.ഇതെല്ലം ചെയ്യുകയും ഫോട്ടോ എടുക്കുകയും ചെയ്തു സമയം പോയത് ആരും അറിഞ്ഞില്ല. വിശന്നും ക്ഷീണിച്ചും എല്ലാരും തിരിച്ചെത്തിയപ്പോള്‍ സമയം ആറു മണി ആയിരുന്നു.
പിന്നീട് ടാകോ ബെല്ലില്‍ നിന്ന് ഭക്ഷണം കഴിച്ചപ്പോഴാണ് എല്ലാവര്‍ക്കും ആശ്വാസം ആയതു. അതിനു ശേഷം വണ്ടിയില്‍ ഇരുന്നു അശ്വമേധം കളിച്ചു. എന്നാല്‍ സാധാരണയില്‍ നിന്ന് വിരുദ്ധമായി സിനിമ പേരുകള്‍ വെച്ചാണ് കളിച്ചത്.രസകരമായ ആ കളിയില്‍ ആര്‍ക്കും കണ്ടു പിടിക്കാനാവാത്ത സിനിമ ആലോചിച്ചു രാധിക വിജയി ആയി. കളി തീര്‍ന്നപ്പോളേക്കും വീട് എത്തിയിരുന്നു .അവിസ്മരണീയമായ ഒരു വിനോദയാത്ര തന്നെ ആയിരുന്നു അത് .യാത്രയെ കുറിച്ച് അയവിറക്കികൊണ്ട് കുറച്ചു സമയം വീണയുടെ വീട്ടില്‍ ഇരുന്ന ശേഷം എല്ലാവരും സ്വ ഗൃഹങ്ങളിക്ക് മടങ്ങി പോയി.